കാഞ്ഞിരപ്പള്ളിയില്‍ മോഷണ പരമ്പര; പോലീസ് നിഷ്‌ക്രിയം. കഴുത്തില്‍ കയറിട്ട് മുറുക്കി കത്തി കാണിച്ച് പണം മോഷ്ടിച്ച സംഭവം മുതല്‍ ജനല്‍ കമ്പി അറുത്തുമാറ്റി പണം മോഷ്ടിച്ച സംഭവം വരെ.ജനങ്ങള്‍ ഭീതിയില്‍

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കാഞ്ഞിരപ്പള്ളിയില്‍ നടന്നത് മോഷ്ണ പരമ്പര. വിഴിക്കത്തോട്, കൂവപ്പള്ളി, പൊടിമറ്റം എന്നിവിടങ്ങളിലാണ് മോഷണ പരമ്പര അരങ്ങേറിയത്.ഈ സംഭവങ്ങളില്‍ വാര്‍ത്ത മാധ്യമങ്ങളില്‍ വരാതെ പോലീസ് അതീവ ജാഗ്രത പുലര്‍ത്തിയപ്പോള്‍ പുറത്തായത് പൊടിമറ്റത്തെ മാത്രം മോഷണം.

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്റെ പരിധിയില്‍ മോഷ്ടാക്കള്‍ അഴിഞ്ഞാ ടുകയാണ്. ഏറ്റവും ഒടുവില്‍ തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്ന ത്. പൊടിമറ്റത്തെ രണ്ടു കടകളില്‍ നിന്നായി മുപ്പത്തിനാലായിരത്തോളം രൂ പയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പോപ്പുലര്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തി ല്‍ നിന്ന് പതിനെണ്ണായിരത്തോളം രൂപയും, ഡി എഡ്യുഹബ്ബ് എന്ന സ്ഥാപ നത്തില്‍ നിന്ന് പതിനാറായിരത്തോളം രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇതില്‍ ജി എഡ്യു ഹബ്ബിലെ സിസി ടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ഡിവിആറും മോഷ്ടിക്കപ്പെട്ടു.ഇരു സ്ഥാപനങ്ങളുടെയും പുറക് വശത്തെ ജനല്‍ ചില്ലുകള്‍ പെട്ടിച്ച ശേഷം കമ്പികള്‍ അറത്ത് മാറ്റിയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്.അര്‍ധരാത്രിയോടെയാവാം മോഷണം നടന്നതെന്നാണ് സംശയിക്കപ്പെടുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ആദ്യ സംഭവം. വിഴിക്കത്തോടിലെ സ്വ കാര്യ റബ്ബര്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന യുവാവ് ഷിഫ്റ്റ് കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് പോകവെയാണ് ആദ്യ ആക്രമണം ഉണ്ടായത്. സ്‌കൂ ട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കൂരം തൂക്ക് സ്വദേശി പ്ലാവിനാംകുഴി അ നൂപിനെയാണ് വഴിയില്‍ തടസമിട്ട് തടഞ്ഞ മൂന്നഘ സംഘം കഴുത്തില്‍ കയര്‍ കുരുക്കി യുവാവിനെ കത്തിമുനയില്‍ നിര്‍ത്തി പേഴ്‌സും അതിലു ണ്ടായിരുന്ന അയ്യായിരത്തി അഞ്ഞൂറു രൂപയും മൊബൈല്‍ ഫോണും അപഹരിച്ചു. ഈ സംഭവത്തില്‍ ഒരാഴ്ച്ചയായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

ഇവിടെ വച്ച് തന്നെ മറ്റൊരു ബൈക്ക് യാത്രക്കാരന് നേരെ കല്ലേറുണ്ടാവു കയും ചെയ്തു.തുരുത്തി പടവ് കൊച്ചുമഠത്തില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ നാട്ടുകാരെ കണ്ട് ഓടി രക്ഷപെടുന്ന സംഭവമുണ്ടായി.കാരി കുളം സ്വദേശി കൊള്ളിക്കുളവില്‍ ജോയ്‌സിന്റെ വീടിന്റെ പോര്‍ച്ചിലുണ്ടായിരുന്ന സൈക്കിള്‍ മോഷ്ടിക്കപ്പെട്ടത് കഴിഞ്ഞ ബുധനാഴ്ചയാണ്.മോഷണ പരമ്പരകള്‍ തുടരുമ്പോള്‍ പോലീസ് നിഷ്‌കൃയമാണന്ന ആക്ഷേപമാണ് ശക്തമാകുന്നത്.

മോഷണ പരമ്പരകള്‍ നടക്കുമ്പോഴും പോലീസ് പെട്രോളിങ്ങോ അന്വേഷണ ങ്ങളോ നടക്കുന്നില്ലന്നാണ് ജനങ്ങളുടെ പരാതി. സമീപകാലത്ത് പള്ളികളു ടെ നേര്‍ച്ചക്കുറ്റികള്‍ തകര്‍ത്ത സംഭവത്തിലും മോഷ്ണങ്ങളിലും ഇതുവരെ മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ലന്നതും ജനങ്ങളെ ഭീതിയുടെ മുള്‍മുനയി ല്‍ ആക്കിയിരിക്കുകയാണ്.