ചെക്ക് കേസ് മൂലം ഖത്തറിൽ കുടുങ്ങിയ ഭർത്താവിനെ രക്ഷപ്പെടുത്താം എന്ന പേരിൽ  മൂവാറ്റുപുഴ സ്വദേശി പട്ടരുമഠം അലിക്കുഞ്ഞിൻ്റെ  ഭാര്യ അനീഷയിൽ നിന്ന് രണ്ടേകാ ൽ കോടി തട്ടിയെടുത്ത മതപുരോഹിതനടക്കം രണ്ട് മൂവാറ്റുപുഴ സ്വദേശികളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.കാഞ്ഞിരമറ്റം പള്ളി ഇമാം കൂടിയായ മൂവാറ്റുപുഴ പായിപ്ര കല്ലുവെട്ടാംകുഴി മുഹമ്മദ് അസ്ലം മൗലവി എന്നയാളെയും കാഞ്ഞിരപ്പിള്ളി പാലക്കൽ വീട്ടിൽ ബിജലി  മുഹമ്മദിനെയും ആണ് ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീ വിനെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

ചെക്ക്കേസിനെ തുടർന്ന് ഖത്തറിൽ കുടുങ്ങിയ മൂവാറ്റുപുഴ സ്വദേശി അലിയെ നാട്ടിലെ ത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അറിയപ്പെടുന്ന മതപുരോഹിതനായ മുഹമ്മദ് അ സ്ലം മൗലവിയും കൂട്ടാളിയും ചേർന്ന് രണ്ടേകാൽ കോടി രൂപ തട്ടിയെടുത്തതാണ്.കൂട്ടാ ളിയായ ബിജിലി ഖത്തറിലെ വലിയ വ്യവസായിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്.

2018 ൽ ഒരു മാസത്തിനുള്ളിലാണ് മുഴുവൻ പണവും തട്ടിയെടുത്തത് ‘ 50 ലക്ഷം ബാങ്കി ലൂടെയും ബാക്കി പണമായും ബന്ധുക്കളിൽ നിന്ന് സമാഹരിച്ച് നൽകി.വഞ്ചിച്ചതാണെ ന്ന് തിരിച്ചറിഞ്ഞതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇരുവർക്കുമെതിരെ 420 406 വകുപ്പ് പ്രകാരം കേസെടുത്തു.