എരുമേലി കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപത്തു നിന്നു ഒന്നര കിലോ കഞ്ചാവുമാ യി മുണ്ടക്കയം പെരുവന്താനം സ്വദേശി ജയചന്ദ്രനെ എരുമേലി പോലീസ് പിടികൂടി. നിലവില്‍ നിരവധി കേസുകളില്‍ പ്രതിയായ ജയചന്ദ്രന്‍  കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയത് കഴിഞ്ഞ ദിവസമാണ്.  ഉച്ചകഴിഞ്ഞ് 3.30ന് മണിമല സി.ഐ റ്റി.ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
എരുമേലി എസ്‌ഐ മനോജ്.എം, എസ്.ഐ ഫ്രാന്‍സിസ് ആന്റണി, എ.എസ്.ഐ കുരുവിള, എ.എസ്.ഐ ബിനോയ് തോമസ്, എസ്.ഐ പി.ബി.വര്‍ഗീസ്, സി.പി.ഓമാ രായ അഭിലാഷ് ,റിച്ചാര്‍ഡ് സേവ്യര്‍, ബിജു, ശ്യം,രാജേഷ് മോഹന്‍ എന്നിവര്‍ പ്രത്യേക സംഘത്തിലുണ്ടായിരുന്നു.
ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് എരുമേലിയില്‍ വന്‍തോതില്‍ കഞ്ചാവെത്തുന്ന തായി ആരോപണമുണ്ട്. അന്യസംസ്ഥാനക്കാരാണ് വില്‍പ്പനക്കാരുടെ ലക്ഷ്യം. പ്രദേശ ത്ത് കനത്ത സുരക്ഷയുണ്ടെങ്കിലും തീര്‍ത്ഥാടക വേഷം നല്‍കുന്ന സുരക്ഷിതത്വമാണ് കഞ്ചാവ് മാഫിയ മുതലെടുക്കുന്നത്.
തോളിൽ തൂക്കിയിരുന്ന ബാഗിൽ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടി. മഫ്തിയിൽ ഇടപാടുകാരൻറ്റെ വേഷത്തിൽ കാത്തുനിന്ന ഷാഡോ പോലിസ് പ്രതിയെ പിടികൂടുകയായിരുന്നു. മുമ്പ് അഞ്ച് തവണ കഞ്ചാവ് വിൽപന കേസിൽ ഇയാളെ പിടികൂടിയിട്ടുണ്ടെന്നും പോക്കറ്റടി കേസുകളുമുണ്ടെന്നും മണിമല സിഐ റ്റി ഡി സുനിൽ കുമാർ പറഞ്ഞു. സിഐ യുടെ നേതൃത്വത്തിൽ രൂപീകരിച്ച കഞ്ചാവ്, ലഹരി വിരുദ്ധ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. 
തേനി, കമ്പം എന്നിവിടങ്ങളിൽ നിന്നും വാങ്ങുന്ന കഞ്ചാവ് ഇടപാടുകാർക്ക് ഒരു പൊതി 500 രൂപ നിരക്കിലാണ് വിറ്റിരുന്നതെന്ന് പ്രതി പോലിസിനോട് പറഞ്ഞു. എരുമേലി എസ്ഐ മനോജ് മാത്യു, ഷാഡോ പോലിസ് എസ്ഐ പി വി വർഗീസ്, എസ്ഐ ഫ്രാൻസിസ് ആൻറ്റണി, എഎസ്ഐ മാരായ ബിനോയി, വർഗീസ് കുരുവിള, സീനിയർ സിവിൽ പോലിസ് ഓഫിസർ കെ എസ് അഭിലാഷ്, സിവിൽ ഓഫിസർമാരായ റിച്ചാർഡ് സേവ്യർ, ശ്യാം എസ് നായർ, രാജേഷ്, ബിജു എസ് ചാക്കോ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.