മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് സൗത്ത് സോൺ പുരുഷ വിഭാഗം ക്രിക്കറ്റ് മത്സരങ്ങൾ 22-02 -2022  ( ചൊവ്വാമുതൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുംകോട്ടയംഇടുക്കി ജില്ലകളിൽ നിന്നായി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത 30 കോളേജ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും മത്സരത്തിൽ വിജയികളാകുന്നവർ ഇന്റർ സോൺ ടൂർണമെന്റിന് യോഗ്യത നേടുംനാളെ നടക്കുന്ന ആദ്യ മത്സരത്തിൽ മരിയൻ കോളേജ് കുട്ടിക്കാനം അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് പീരുമേടിനെ നേരിടുംടൂർണമെന്റിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെ അദ്ധക്ഷതയിൽ ചേരുന്ന യോഗത്തിൽ കോളേജ് മാനേജർ റെവഫാവർഗീസ് പരിന്തിരിക്കൽ നിർവ്വഹിക്കുംനാളെ നടക്കുന്ന മറ്റു മത്സരങ്ങളിൽ ശ്രീ ശബരീഷ കോളേജ് മുരിക്കുംവയൽ ഷെർമൗണ്ട് കോളേജ്  എരുമേലി  , മാർ സ്ലീവാ കോളേജ് മുരിക്കാശ്ശേരി സെൻറ് തോമസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്‌ റാന്നി എന്നി കോളേജുകൾ തമ്മിൽ ഏറ്റുമുട്ടും.