വെച്ചൂച്ചിറ ക്രിയേറ്റീവ് ക്ലബ്ബിന്റെയും ബി എം സി ആശുപത്രിയുടെയും സംയുക്താഭി മുഖ്യത്തിൽ പാലാ മാർ സ്ലീവ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കോവിഡാനന്തര ആ രോഗ്യ പ്രശ്നങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എണ്ണൂറാംവയൽ സി എം എസ് സ്കൂളിൽ നടന്ന ക്യാമ്പ് മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു.

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് അധ്യക്ഷത വഹിച്ചു. വാർ ഡ് മെമ്പർ രാജി വിജയകുമാർ, സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോ ൺ, വെച്ചൂച്ചിറ പോലീസ് സബ് ഇൻസ്‌പെക്ടർ ജെ. സണ്ണിക്കുട്ടി, ഡോക്ടർ. മനു എം വർ ഗീസ്, സാബു പുല്ലാട്ട്, എസ്. സാം രാജ്, സാം സി മാത്യു, ഷൈനു ചാക്കോ എന്നിവർ പ്രസംഗിച്ചു. മാസ്റ്റേഴ്സ് മീറ്റ് ദേശീയ മത്സരത്തിൽ ഹോക്കിയിൽ കേരളത്തെ കേരളത്തെ പ്രതിനിധീകരിക്കുന്ന സുഷി ബിജുവിനെ അനുമോദിക്കുകയും ക്ലബ്ബിന്റെ വക ഉപ ഹാരം സമർപ്പിക്കുകയും ചെയ്തു.കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് നടത്തിയ സെമിനാറിൽ ഡോക്ടർ ജയകുമാർ ക്ലാസ്സ്‌ നയിച്ചു.