ശബരിമല തീര്‍ത്ഥാടന പാതയിലെ ഏറ്റവുമധികം അപകട സാധ്യതയുള്ള തും നിരവധി പേരുടെ ജീവനുകള്‍ നഷ്ടപ്പെട്ടതുമായ അനവധി അപകടങ്ങള്‍ ഉണ്ടായ കണമല അട്ടിവളവില്‍ പേരിനൊരു ക്രാഷ് ബാരിയര്‍ മാത്രം അധി കൃതര്‍ സ്ഥാപിച്ചു.തീര്‍ത്ഥാടകരടക്കം യാത്രക്കാര്‍ വേണമെങ്കില്‍ ശ്രദ്ധിക്ക ണമെന്ന മട്ടിലാണ് ഒരു ലൈന്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചത് .
തീര്‍ത്ഥാടനമാരംഭിക്കുന്നതിന് മുമ്പ് ശബരിമലയിലേക്ക് ശര്‍ക്കരയമായി പോയ ലോറി അപകടത്തില്‍പ്പെട്ടാണ് ക്രാഷ് ബാരിയര്‍ തകര്‍ന്നത് . ദിവ സങ്ങള്‍ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്തതിനെതിരെ വ്യാപകമായ പ്രതി ഷേധവുമുയര്‍ന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പേരിനൊരു ബാ രിയര്‍ സ്ഥാപിച്ചത് .

എന്നാല്‍ സ്ഥാപിച്ച ക്രാഷ് ബാരിയറിന് വേണ്ടത്ര ഉറപ്പില്ലെന്ന് നാട്ടുകാര്‍ പറയുന്നു .എരുത്വാവാപ്പുഴ മുതല്‍ കണമല വരെയുള്ള കുത്തന്നെയുള്ള ഇറക്കത്തില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ ക്രാഷ് ബാരിയറില്‍ ഇതില്‍ ഇടിച്ച് തെന്നിപ്പോകുകയോ, നില്‍ക്കുകയോ ചെയ്യേണ്ടതാണ് .

എന്നാല്‍ ഇരുവശവും മുറിച്ചതിനാല്‍ ബാരിയറില്‍ വാഹനം തട്ടിയാല്‍ ബാരിയര്‍ തകരുകയും വാഹനം അപകപ്പെടുന്ന രീതിയാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു . ലക്ഷങ്ങള്‍ മുടക്കി റോഡ് ടാറിംഗും , കലുങ്കും എല്ലാം നിര്‍മ്മിക്കുമ്പോള്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങളെ തടഞ്ഞു നിര്‍ത്തു ന്ന ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്നതില്‍ മാത്രം അധികൃതര്‍ അനാസ്ഥകാട്ടി യെന്നും നാട്ടുകാര്‍ പറഞ്ഞു .