സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി എന്‍ വാസവന്‍ തുടരും. 5 പുതുമുഖ ങ്ങളുമായി 37 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു . എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്, ഡിവൈ എഫ് ഐ ജില്ലാ സെക്രട്ടറി പി എന്‍ ബിനു, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി തങ്കമ്മ ജോര്‍ജ്ക്കുട്ടി, കെ സി ജോസഫ്, കെ എന്‍ വേണുഗോപാല്‍ എന്നിവരാണ് പുതുമുഖങ്ങള്‍.

പാമ്പാടി സ്വദേശിയായ വി എന്‍ വാസവന്‍ രണ്ടാം തവണയാണ് സെക്രട്ടറിയാകുന്നത്. വിദ്യാര്‍ത്ഥിയുവജന പ്രസ്ഥാനങ്ങളിലൂടെ സി പി ഐ എമ്മിലെത്തിയ വിഎന്‍ വാസ വന്‍ ജില്ലയിലെ ട്രേഡ് യൂണിയന്റെ അമരക്കാരനും റബ്‌കോ ചെയര്‍മാനുമായിരുന്നു. 2006-2011 കാലയളവില്‍ കോട്ടയം നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീ കരിച്ചിട്ടുണ്ട്.

വി എന് വാസവന്,എം ടി ജോസഫ്, കെ സുരേഷ് കുറുപ്പ്, പി കെ ഹരികുമാര്, സി ജെ ജോസഫ്, എ വി റസല്, ടി ആര് രഘുനാഥന്, ലാലിച്ചന് ജോര്ജ്, പി എന് പ്രഭാകരന്, കെ എന് രവി, ഐയ്മനം ബാബു, പി ജെ വര്ഗീസ്, കെ അനില്കുമാര്, എം കെ പ്രഭാകരന്, കൃഷ്ണകുമാരി രാജശേഖരന്, വി പി ഇസ്മയില്, കെ എം രാധാകൃഷ്ണ ന്, പി വി സുനില്, ജോയി ജോര്ജ്, ഇ എം കുഞ്ഞുമുഹമ്മദ്, റെജി സക്കറിയ, എം എസ് സാനു, പി ഷാനവാസ്, ആര് നരേന്ദ്രനാഥ്, പി എം തങ്കപ്പന്, രമാ മോഹന്, വി ജയപ്രകാശ്, ആര് ടി മധുസൂദനന്, കെ രാജേഷ്, ഗിരീഷ് എസ് നായര്, കെ കെ ഗണേശന്,വി പി ഇബ്രാഹിം,ജെയ്ക് സി തോമസ്, ഡിവൈ എഫ് ഐ ജില്ലാ സെക്രട്ടറി പി എന്‍ ബിനു, മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി തങ്കമ്മ ജോര്‍ജ്ക്കുട്ടി, കെ സി ജോസഫ്, കെ എന്‍ വേണുഗോപാല്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്.