കാഞ്ഞിരപ്പള്ളി: മാസങ്ങളായി അണഞ്ഞ് കിടന്നിരുന്ന വഴിവിളക്കുകള്‍ സി.പി.എം പൂതക്കുഴി ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തെളിയിച്ചു. പൂതക്കുഴി ചെക്ക് ഡാം പടി-വട്ടകപ്പാറ റോഡിലെ വഴിവിളക്കുകളാണ് മാസങ്ങളായി നാട്ടുകാരെ ഇരുട്ടിലാക്കി അണഞ്ഞ് കിടന്നിരുന്നത്. നിരവധി തവണ നാട്ടുകാര്‍ വഴിവിളക്കുകള്‍ തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. 
തുടര്‍ന്നാണ് സി.പി.എം പൂതക്കുഴി ബ്രാഞ്ച് സെക്രട്ടറി വി.എ ഷുക്കൂറിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഈ റോഡിലെ ആറ് വൈദ്യുതി വിളക്കുകള്‍ക്ക് ജീവനേകിയത്. വി.എ ഷുക്കൂര്‍ കൈയ്യില്‍ നിന്നും പണം മുടക്കിയാണ് കേടുപാടുകള്‍ പരിഹരിച്ച് വൈദ്യുതി വിളക്കുകള്‍ പുനസ്ഥാപിച്ചത്.

വൈദ്യുതി വിളക്കുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഇത് വഴിയുള്ള യാത്ര നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇഴജന്തുക്കളടക്കമുള്ളവയെ ഭയന്നാണ് കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ സന്ധ്യകഴിഞ്ഞാല്‍ ഈ റോഡിലൂടെ നടന്നിരുന്നത്.