കാഞ്ഞിരപ്പള്ളി: സി.പി.ഐ.എം പാറക്കടവ് ബ്രാഞ്ച് കമ്മിറ്റി പാറക്കടവ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന കൊടിയും കൊടിമരവും ഫ്ലക്സ് ബോര്‍ഡും സാമുഹിക വിരുദ്ധര്‍ നശിപ്പിച്ചു.വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം എന്ന് കരുതുന്നു.രാവിലെ ഇതിലേ വന്ന വഴിയാത്രക്കാരാണ് സംഭവം ആദ്യം കണ്ടത്.തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്ത കരെ ഇവര്‍ വിവരം അറിയിക്കുകയും ഇവര്‍ പോലീസില്‍ പരാതിപെടുകയുമായിരു ന്നു.

കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഇതിന് മുമ്പ് ആറു മാസങ്ങള്‍ക്ക് മുമ്പും സമാനമായ രീതിയില്‍ ഇവിടെ കൊടിയും കൊടിമരവും തകര്‍ത്തിട്ടുണ്ട്.സംഭവത്തില്‍ പാറക്കടവ് (ബാഞ്ച് കമ്മിറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.