ഇളം കാട്: വര കൈലിയും ലുങ്കിയും ഉടുത്ത് തോളിൽ തോർത്തുമിട്ട് കൈയ്യിൽ പണി യായുധങ്ങളുമായി ബസ്സിലും മറ്റു വാഹനങ്ങളുമായി ആളുകൾ കൂട്ടമായി ഇളംകാട് ബസ് സ്റ്റാൻഡിൽ ഞായറാഴ്ച രാവിലെ എത്തിയതോടെ നാട്ടുകാരാക്കെ അമ്പരന്നു. ചി ലർ പരസ്പരം ചോദിച്ചു ‘എന്താ ഇവിടെ പരിപാടി “.പിന്നീട് പരസ്പരം ചോദിച്ചറിഞ്ഞു മനസിലാക്കി ‘ഇത് സി പി ഐ എം ന്റെയും ഡി വൈഎഫ്ഐയുടേയും വാളണ്ടിയർമാരാണു്. ഉരുൾപൊട്ടലിൽ നശിച്ച റോഡും വീടും കെട്ടിടങ്ങളും കിണറുകളും ശുചീകരിക്കുവാനെത്തിയവരാണ് ഇവരെന്ന്.സി പി ഐ എം കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി തയ്യാറാക്കിയ കൊത്തി പുഴുങ്ങിയ കപ്പ മീൻ കറിയും ചേർത്ത് കഴിച്ചതോടെ വാളണ്ടിയർമാർ കഴിച്ചു.തുടർന്നു് അഞ്ചു മിനിട്ട് കൊണ്ട് ഉൽഘാ ടനവും പരിപാടിയുടെ വിശദീകരണവും നടത്തി.മൂന്നു റിലേറെ വരുന്ന വാളണ്ടിയർമാർ പതിനാറു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ഭാ ഗങ്ങളിലായി എത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി.സി പി ഐ എം കാഞ്ഞി രപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയം ഗം പി എൻ പ്രഭാകരൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ സി ജോർജുകുട്ടി,പി ഐ ഷുക്കർ, പി എസ് സുരേന്ദ്രൻ,ജേക്കബ് ജോർജ്,ലോക്കൽ സെക്രട്ടറിമാരായ ഷമീം അഹമ്മദ് (കാഞ്ഞിരപ്പള്ളി),പി കെ സണ്ണി( കൂട്ടിക്കൽ),കെ എൻ രാജേഷ്(കോരുത്തോട് ),ടി എൻ ഗിരീഷ് കുമാർ(മുക്കൂട്ടുതറ) പി കെ ബാബു(എരുമേലി ),സി വി അനിൽകുമാർ (മുണ്ടക്കയം),കെ സി സോണി (എലിക്കുളം)ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി ബിആർ അൻഷാദ്, ടി എച്ച് അബ്ദു, എം എസ് മണിയൻ എന്നിവർ ശ്രമദാന ത്തിന് നേതൃത്വം നൽകി.