സി.പി.എം ഏരിയ സമ്മേളനത്തിന് തുടക്കമായി. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആള്‍ എത്താന്‍ സാധ്യത. കഴിഞ്ഞ ഏരിയ സമ്മേളനത്തില്‍ സെക്രട്ടറിയായ തിരഞ്ഞെടുത്ത റ്റി. പ്രസാദിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജിന് വിജയമെരുക്കാന്‍ സഹായിച്ചുവെന്ന ആരോപണത്തില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. 
പി.സി ജോര്‍ജിനെ അനുകൂലിച്ചതിന്റെ പേരില്‍ മുന്‍ എരിയ സെക്രട്ടറിയായിരുന്ന ടിപ്രസാദിനെ പാര്‍ട്ടിയില്‍ തരംതാഴ്ത്തിയതും അച്ചടക്ക നടപടി യുടെ ഭാഗമായി പുറത്താക്കിയതും അടക്കം വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.

പിന്നീട് താത്കാലികമായി പി.എന്‍ പ്രഭാകരനെ ഏരിയ സെക്രട്ടറിയായി പാര്‍ട്ടി യോഗം തിരഞ്ഞെടുത്തിരുന്നു. ജില്ലാ കമ്മറ്റിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ കെ രാജേഷിനും എരിയ കമ്മറ്റിയംഗമായ ഷാജിക്കുമാണ് ഏരിയ സെക്രട്ടറി സ്ഥാനം നല്‍കുവാന്‍ സാധ്യതയെന്നാണ് സൂചന.

പഞ്ചായത്ത് ഇലക്ഷനില്‍ ഒപ്പം നില്‍ക്കുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ മത്സരിച്ച ജനപക്ഷം നേതാവ് പി.സി ജോര്‍ജ് വിഷയവും, കാഞ്ഞിരപ്പള്ളി സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനവും കമ്മറ്റിയില്‍ വിമര്‍ശന വിധേയമാകും.