കാഞ്ഞിരപ്പള്ളി:ബി.ജെ.പി-ആര്‍.എസ്.എസ് അക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം ന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി തമ്പലക്കാട് നടത്തിയ പ്രകടനത്തിന് നേരെ കല്ലേറ്. ബി.ജെ.പി കര്‍ഷകമേര്‍ച്ച ജില്ലാ സെക്രട്ടറി കെ.വി നാരയണന്റെ വീട്ടില്‍ നിന്നാണ് പ്രകടനത്തിന് നേരെ കല്ലേറ് ഉണ്ടായത്.ഇതോടെ സി.പി.എം പ്രവര്‍ത്തകര്‍ തിരിച്ചും കല്ലെറിഞ്ഞു. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി എസ് ഐ എ എസ് അന്‍സലിനും,സി പി എം പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരുക്കേറ്റു.പ്രവര്‍ത്തകര്‍ വീടിനുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. സമധാനപരമായി വരികയായിരുന്ന പ്രകടനത്തിന് നേരെ കെ.വി നാരയണന്റെ വീടിന്റെ ഭാഗത്ത് നിന്നാണ് ആദ്യം കല്ലേറുണ്ടയതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു.

തമ്പലക്കാട് മേഖലയില്‍ നാളുകളായി നില നില്ക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആര്‍.എസ്.എസ് പ്രവര്‍ത്തകന് മര്‍ദനമേറ്റി രുന്നു. തമ്പലക്കാട് അംബിയില്‍ രതീഷിനെയാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞിറങ്ങവേ ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്. 
സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന്റെ പിന്നിലെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ബാലസംഘം ഏരിയ സെക്രട്ടറിയും എസ്.എഫ്.ഐ ഭാരവാഹിയുമായ അലന്‍ കെ. ജോര്‍ജിന്റെ വീടിന് നേര്‍ക്ക് അക്രമണം ഉണ്ടായി. അലന്റെ പിതാവ് തമ്പലക്കാട് കണിക്കുന്നേല്‍ ജോര്‍ജിന് വടിവാളുകൊണ്ട് പുറത്തും കൈയ്ക്കും കാലിനും വെട്ടേറ്റു. മാതാവ് ജെസിക്കും സഹോദരന്‍ അലക്സിനും കമ്പിവടി കൊണ്ടുള്ള അടിയെ തുടര്‍ന്ന് പരിക്കേറ്റിരുന്നു.