കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി കേന്ദ്ര കേരള സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ രണ്ട് മാസം പിന്നിടുമ്പോള്‍ സാധാരണക്കാരായ ജനങ്ങളുടെ ബുദ്ധിമുട്ട് മന സിലാക്കി സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സി.പി.എം കാ ഞ്ഞിരപ്പള്ളി ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വ ത്തില്‍ പലവഞ്ജന കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് തുടങ്ങിയത്.

ഉപ്പ്, തേങ്ങ, പഞ്ചസാര,5 കിലോ അരിപ്പൊടി,സണ്‍ഫ്‌ലവര്‍ ഓയില്‍,മുളക്പൊടി,മല്ലി പൊടി,ആട്ട,മൈദ,സമ്പോള, ബിസ്‌ക്കറ്റ്, വത്തല്‍മുളക്, തെയിലപ്പൊടി, പയര്‍, ബ്രഡ്, പരിപ്പ് അടങ്ങിയ 16 ഇനങ്ങളാണ് നിര്‍ദ്ദനരായ 750 വീടുകളില്‍ നേരിട്ടെത്തിക്കുന്നത്. സി.പി.എം കാഞ്ഞിരപ്പള്ളി ടൗണ്‍ കമ്മിറ്റിയുടെ കീഴില്‍ വരുന്ന എട്ട് വാര്‍ഡുകളിലാണ് റംസാന്‍ റിലീഫ് കിറ്റുകള്‍ എത്തിക്കുന്നത്.

റംസാന്‍ റിലീഫ് കിറ്റുകളുടെ വിതരണോത്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.പി ഇസ്മായില്‍ നിര്‍വഹിച്ചു. വി.പി.ഇബ്രാഹിം, പി.കെ നസീര്‍, ഷമീം അഹമ്മദ്, അജാസ് റഷീദ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സുമനസുകളായ ആളുകളുടെ സഹകരണത്തോടെ ഇത് നാലാം ഘട്ടമാണ് സി.പി.എം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ എത്തിച്ച് നല്‍കുന്നത്.ഇതോടൊപ്പം മരുന്നും മാസ്‌കും സാനിറ്റൈസറും ഇവര്‍ വീടുകളില്‍ എത്തിച്ച് നല്‍കിയിരുന്നു.

റ്റി.കെ.ജയന്‍,ബി.ആര്‍ അന്‍ഷാദ്, കെ.എച്ച്.ഷാഹിദ്, ബിപിന്‍ ബി.ആര്‍, ഷാമോന്‍ കെ.എച്ച്, ജാസര്‍ ഇ നാസര്‍
, ബിപിന്‍ ബഷീര്‍, ആസിഫ് അമന്‍ എന്നിവരുടെ നേതൃത്യത്തിലായിരുന്നു കിറ്റുകള്‍ വിതരണത്തിനായി തയാറാക്കിയത്.