മുണ്ടക്കയം:സംസ്ഥാന സർക്കാരിൻറെ സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയുമായി CPIM കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സുഭിക്ഷം- ഫല വൃക്ഷം പദ്ധതിയുടെ തുടർച്ചയായി ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി. ഉൾനാടൻ മ ത്സ്യകൃഷി പ്രോത്സാഹിപ്പിക്കുവാനും, കൂടുതൽ ആളുകളെ വിവിധങ്ങളായ കാർഷിക വൃത്തിയിലേക്ക് സ്വാഗതം ചെയ്യുവാനും, കഴിയുന്ന വിധത്തിലാണ് സുഭിക്ഷ കേരളം ഏരിയാ സമിതിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഇതിൻറെ ഭാഗമായി,കാഞ്ഞിരപ്പള്ളി ഏരിയയിലെ എട്ടു പഞ്ചായത്തുകളിലായി ആറാ യിരത്തിലധികം പ്ലാവിൻ തൈകൾ വച്ചു പിടിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴും,ഫലവൃക്ഷ ങ്ങൾ നട്ടു പിടിപ്പിക്കുന്ന പ്രവർത്തനം തുടരുകയാണ്. രണ്ടാം വർഷം ഫലം നൽകുന്ന വി യറ്റ്നാം ഏർലി ഇനം പ്ലാവിൻ തൈകൾ  ആണ് വച്ചു പിടിപ്പിക്കുന്നത്.കൂടാതെ മറ്റ് വി വിധങ്ങളായ ഫലവൃക്ഷ തൈകളും കർഷകരുടെ പുരയിടത്തിൽ എത്തി വച്ചുപിടിപ്പി ച്ചു നൽകുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതി ന്റെ തുടർച്ചയായാണ് ജനകീയ മ ത്സ്യകൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. കൂടുതൽ ആളുകളെ മത്സ്യകൃഷി യിലേ ക്ക് എത്തിക്കാൻ കഴിയുന്ന വിധത്തിൽ ഇതിൽ ആധുനികരീതിയിലുള്ള മത്സ്യ കൃഷിയെ സംബന്ധിച്ചുള്ള വിവരങ്ങളും വിജ്ഞാനങ്ങളും  പങ്ക് വാക്കുകയും, വിവിധ ഡിപ്പാർ ട്ട്മെൻറ് കളുമായി ബന്ധപ്പെട്ട ലഭിക്കാവുന്ന സഹായങ്ങളെല്ലാം കർഷകർക്ക് എത്തിക്കു കയും അവരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുകയും ചെയ്യുകയാണ് ഇ ത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.
മുണ്ടക്കയം മറ്റത്തിൽ ജയിംസ് ജേക്കബിന്റെയും, സെബാസ്റ്റ്യൻ ജേക്കബിന്റെയും പുര യിടത്തിൽ  ആരംഭിച്ച മത്സ്യകൃഷി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ കെ.ജെ തോമസ് ഉദ്ഘാടനം ചെയ്തു . സിപിഐ എം നേതാക്കളായ വി പി ഇബ്രാഹിം വി.പി ഇസ്മയിൽ, ഏരിയ സെക്രട്ടറി കെ രാജേ ഷ്. പി എസ് സുരേന്ദ്രൻ,റജീന റഫീഖ്, വി.സജിൻ,സി.വി അനിൽകുമാർ . പി.കെ പ്രദീ പ്, കെ.എം രാജേഷ്, ജയിംസ് ജേക്കബ്,സെബാസ്റ്റ്യൻ ജേക്കബ്. കാത്തിരപ്പള്ളി ബ്ലോ ക്ക്പഞ്ചായത്ത് അംഗം അജിത രതീഷ്. പികെ നസീർ, ടി. കെ .ജയൻ. തുടങ്ങിയവർ പങ്കെടുത്തു