കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ സി.പി.എം ബൂത്ത് കമ്മറ്റിയുടെ നേ തൃത്വത്തിൽ മുഴുവൻ വീടുകളിലും മാസ്ക്കുകൾ വിതരണം ചെയ്തു. ഓരോ വീടുകളു ടെയും അംഗസംഖ്യ അനുസരിച്ചാണ് മാസ്ക്കുകൾ നൽകിയത് . പട്ടിമറ്റം പന്ത്രണ്ടാം വാ ർഡിൽ നടന്ന പരിപാടി വി.പി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ദീർഘകാലം ജമാഅ ത്ത് പ്രസിഡൻറ് പ്രസിഡണ്ടും,പ്ലാൻറുമായ സലാം ഹാജിയുടെ കുടുംബത്തിന് മാസ്ക്ക് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ തങ്കപ്പൻ, ലോക്കൽ കമ്മറ്റി അംഗങ്ങ ളായ ജിനു ചെറിയാൻ,അജി.കെ.സി,പഞ്ചായത്ത് അംഗം കെ.എസ്.സുരേന്ദ്രൻ ഡി.വൈ. എഫ.ഐ മേഖലാ സെക്രട്ടറി അയ്യൂബ്ഖാൻ, ഷെഫിൻ.പി.ഐ,ടി.എം.രാജീവ്, നിസാം സിദ്ധിക്ക്, ഷാജി മൈലപ്പറമ്പിൽ,സുരേഷ് റെഡ്യാർചിറ, കെ.ആർ.ജോയി എന്നിവർ സ ന്നിഹിതരായിരുന്നു.