അന്തരിച്ച കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ സുഭിഷ ഫലവൃക്ഷം പദ്ധതിയുടെ ഭാഗ മായി ഫല വൃക്ഷത്തൈകൾ നട്ട് സി.പി.എം.മുൻ എംഎൽഎ കെ.വി കുര്യൻ്റ വീട്ടി ലാണ് സി പി എം നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ നട്ടത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി,സി പി എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുഭിക്ഷം ഫലവൃക്ഷം പദ്ധതിയുടെ ഉദ്ഘാടനമാണ് അന്തരിച്ച കോൺഗ്രസ് നേതാവും, മുൻ എംഎൽഎയുമായ കെ.വി കുര്യൻ്റ കൃഷിയി ടത്തിൽ നടന്നത്.വിയറ്റ്നാം സൂപ്പർ ഏർലി ഇനത്തിൽ പെട്ട പ്ലാവിൻ തൈകൾ നട്ടു കൊ ണ്ട് കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി  KN  ബാലഗോപാൽ പദ്ധതിയുടെ ഉ ദ്ഘാടനം നിർവ്വഹിച്ചു.
പദ്ധതിയുടെ ഭാഗമായി സി പി എം കാഞ്ഞിരപ്പളളി ഏരിയ കമ്മറ്റിയുടെ പരിധിയിൽ വരുന്ന 8 ഗ്രാമപഞ്ചായത്തുകളിലെ 12  ലോക്കൽ കമ്മിറ്റിക ളുടെ നേതൃത്വത്തിൽ ഓരോ വീട്ടിലും പരമാവധി ഫലവൃക്ഷതൈകൾ  വച്ചുപിടിപ്പിക്കും .ഒരു ലക്ഷത്തോളം തൈകൾ നട്ടുപിടിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 10000 പ്ലാവിൻ തൈകളാണ് വച്ചുപിടിപ്പിച്ചു നൽകുന്നത്.ജൂലായ് അവസാ നത്തോടു കൂടി പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് പറഞ്ഞു.
താല്പര്യമുള്ള എല്ലാവരുടെയും വീട്ടിൽ വളണ്ടിയർമാർ എത്തി തൈ നട്ടു നൽകുകയാ  ണ് പദ്ധതിയുടെ ഭാഗമായി ചെയ്യുന്നത്. വോളണ്ടിയർമാർക്കുള്ള പരിശീലനം നേരത്തെ നൽകിയിരുന്നു.പ്ലാവിൻ തൈ  കൂടാതെ, മാവിൻതൈകൾ, തെങ്ങിൻ തൈകൾ, റമ്പൂട്ടാ ൻ,മാംഗോസ്റ്റിൻ തൈകൾ എന്നിവയും വച്ചുപിടിപ്പിച്ച് നൽകും.