അക്രമത്തിലൂടെ അധികാരത്തിലെത്താൻ പറ്റുമെന്ന അതിമോഹമാണ്‌ യുഡിഎഫിനും ബിജെപിക്കും ഉള്ളതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ തോ മസ് പറഞ്ഞു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേ ഹം.

സർക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ്‌ നടക്കുന്നത്‌. എന്നാൽ ഇതിന്‌ ജന ങ്ങളുടെ പിന്തുണയില്ല. കോവിഡ്‌ വ്യാപന സമരക്കാർ ദിനംപ്രതി സമൂഹത്തിൽ നിന്ന്‌ ഒറ്റപ്പെടുകയാണ്‌. മത ഗ്രന്ഥങ്ങളെ ആക്ഷേപിക്കുന്ന ബിജെപിയോടൊപ്പം മുസ്ലിം ലീഗും കോൺഗ്രസും മറ്റ് യുഡിഎഫ് കക്ഷികളും കൂടി. മുസ്ലിം ലീഗ് എംഎൽഎ നട ത്തിയ അ ഴിമതി മൂടിവയ്ക്കുവാൻ മാധ്യമങ്ങൾ മത്സരിക്കുകയാണ്. അനാവശ്യ സമരം നടത്തി കോവിഡ് വ്യാപിപ്പിക്കാൻ യുഡിഎഫും ബിജെപിയും മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.