പാറത്തോട് പഞ്ചായത്തിലെ വെളിച്ചിയാനി മേഖലയിൽ നിന്നും സി.പി.ഐ.എംലേക്ക് വന്നവരെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് മാലയിട്ട് സ്വീകരിച്ചു. കോ ൺഗ്രസ്, കേരളാ കോൺഗ്രസ്,ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ കക്ഷികളിൽപ്പെട്ട 35 കുടും ബങ്ങളാണ് സി പി ഐ എം വു മാ യി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ എത്തിയത്.

നീറണാംകുന്നേൽ വളപ്പിൽ ചേർന്ന യോഗത്തിൽ ജോസ് നെടും പാല അധ്യക്ഷനായി. ജി ല്ലാ കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേ ഷ്, ലോക്കൽ സെക്രട്ടറിമാരായ പി കെ ബാലൻ (പാറത്തോട്), സി വി അനിൽകുമാർ (മുണ്ടക്കയo), പഞ്ചായത്ത് മെംബർമാർട്ടിൻ തോമസ്, കെ  ജനീഷ്, കെ കെ ശശികുമാർ എന്നിവർ സംസാരിച്ചു.
സി പി ഐ എം – ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കോൺഗ്രസ് നിലപാടിൽ യോഗം പ്രതിഷേധിച്ചു.ഇവരുടെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി