മുണ്ടക്കയം: കൊറോണാ  വൈറസിൻ്റെ പിടിയിൽ അമർന്നിരിക്കുന്ന ലോകത്തെ ഇ തിൽ നിന്നും മോചിപ്പിക്കുവാൻ എല്ലാവരും രംഗത്തിറങ്ങേണ്ട കാലമാണാതിതെന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് .

ഇ എം എസ്- എ കെ ജി ദിനാചരണത്തിൻ്റെ ഭാഗമായി മുണ്ടക്കയം നായനാർ ഭവനു മുന്നിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ ജെ തോമസ്.എല്ലാ വരും അഭിപ്രായ ഭിന്നതകളും മാറ്റി വെച്ച് ഐക്യത്തോടെ മുന്നോട്ട് പോകേണ്ട സമയ ത്ത് ചിലർ ഇതിൽ രാഷ്ട്രീയം കണ്ടെത്താൻ ശ്രമിക്കുകയാണ്.ഇത് അപലനീയമാണ്. ചി ലരാകട്ടെ മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും ഒറ്റപ്പെടുത്തുവാൻ ഏറെ പണിപ്പെ ടുകയാണ്. ഇതൊന്നും പ്രബുദ്ധ കേരളത്തിൽ വിലപ്പോവില്ല കേരള മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും വിവിധ സംസ്ഥാനങ്ങളും സുപ്രീം കോടതിയും അനുമോദിക്കു മ്പോൾ ഇതിൽ സമനില തെറ്റുന്ന ചിലരാണ് കള്ള പ്രചരണങ്ങളുമായി രംഗത്തുള്ളത്.കെ ജെ തോമസ് പറഞ്ഞു.
പൊതു പ്രവർത്തകരും തൊഴിലാളികളും രംഗത്തിറങ്ങണമെന്നും കെ ജെ പറഞ്ഞു.സി പി ഐ എം ലോക്കൽ സെക്രട്ടറിമാരായ സി വി അനിൽകുമാർ, പി കെ പ്രദീപ്, സിഐ ടിയു നേതാക്കളായ എം ജി രാജ, കെ എൻ സോമരാജൻ, എം ജി ഒ ജി എന്നിവർ സംസാ രിച്ചു.