കാഞ്ഞിരപ്പള്ളി: ഇന്ത്യയുടെ ചരിത്ര സ്മാരകങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയ ങ്ങൾക്കെതിരെയുള്ള പ്രതിഷേധ കൂട്ടായ്മയും ചിത്രകാരൻമാരുടേയും കലാകാരൻമാ രുടെ ഒത്തുചേരലും ശനിയാഴ്ച (05.05.18) വൈകുന്നേരം 3ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടക്കും.

കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക്ക് സ് കോളേജിലെ പ്രൊഫസർ ബിനോ പി ജോ. സ് പ്രതിഷേധ കൂട്ടായ്മ ഉൽഘാടനം ചെയ്യും. ചിത്രരചന പ്രദർശനം പ്രശസ്ത ചിത്രകാരൻ ഹോ ചി മിൻ ഉൽഘാടനം ചെയ്യും.
ചരിത്ര സ്മാരകങ്ങളും മാറും വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നടക്കുന്ന ഈ പ്രതിഷേധ കൂട്ടായ്‌മയിൽ മുഴുവൻ: ജനവിഭാഗങ്ങളും പങ്കെടുക്കണമെന്ന് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ് അറിയിച്ചു.