സി.പിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് എം.എം മണി.തോളേലിരുന്ന് കാത് കടിച്ച് പറിച്ച് തിന്നുന്ന പണി ആരു ചെയ്താലും കൊള്ളുകേല.ചില ആളുകള്‍ക്ക് മാണിയാണ് ഏറ്റ വും വലിയ ശത്രു, രാജ്യംകൊള്ളയടിച്ച കോണ്‍ഗ്രസുമായി കൂട്ടുകുടുന്നതിന് ഒരു വിഷമവുമില്ല. വലിയ യോജിപ്പാണ്. സി പി എമ്മിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. 

കോണ്‍ഗ്രസിനെ വിലയിരുത്തുന്നതിലും തര്‍ക്കമുണ്ട്.ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. അതല്ല ഇതിനിടയില്‍ നിന്ന് ഒരു മാതിരി ആളുകളിക്കാനുള്ള പണി ശരിയല്ല. നാലു മന്ത്രി മന്ത്രിമാരും മന്ത്രിസഭയില്‍ നിന്ന് വിട്ട് നിന്നിട്ട് അതിന് ന്യായം പറയുകയും തോമസ് ചാണ്ടിയുടെ പ്രശ്‌നം വന്നപ്പോള്‍ മുഖ്യമന്ത്രിയോട് പറയാതെ ഉത്തരവിടുക ഇതൊന്നും ശരിയല്ല.

പൊന്‍കുന്നംകൂരാലിയില്‍ സി പി എം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എം മണി. നാലുദിവസങ്ങളിലായി എലിക്കുളത്തെ കൂരാലിയില്‍ നടന്നുവന്ന സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനഏരിയ സമ്മേളന ചുവപ്പ് സേനാ മാര്‍ച്ചോടും റാലിയോടും കൂടി  സമാപിച്ചു.