അപവാദ പ്രചരണങ്ങൾക്കും വർഗ്ഗീയതയ്ക്കുമെതിരെ സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള വാഹന പ്രചരണ ജാഥ വ്യാഴാഴ്ച വൈകുന്നേരം ഏന്തയാറിൽ നിന്നു മാരംഭിച്ചു.

സംസ്ഥാന സമിതിയംഗം അഡ്വ.കെ അനിൽകുമാർ ഉൽഘാടനം ചെയ്തു.ജാഥാ ക്യാപ്ട ൻ കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷിന് പാർട്ടി പതാക കൈമാറിയായി രുന്നു ഉൽഘാടനം .ചടങ്ങിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ അധ്യക്ഷനായി. വൈസ് ക്യാപ്റ്റൻ പി എസ് സുരേന്ദ്രൻ, ജാഥാ മാനേജർ സജിൻ വി വട്ടപ്പള്ളി, ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, പി കെ സണ്ണി, എം എസ് മണിയൻ എന്നിവർ സംസാരിച്ചു.
ജാഥ വെള്ളിയാഴ്ച രാവിലെ എട്ടിന് മുണ്ടക്കയം ടൗണിൽ നിന്നുമാരംഭിച്ച് മുളങ്കയം, പു ഞ്ചവയൽ, വണ്ടൻപതാൽ, പനയ്ക്കച്ചിറ ,കോരുത്തോട്, മൂക്കം പെട്ടി, മുട്ടപ്പളളി, ശ്രീ നിപുരം, ചേനപ്പാടി, മുക്കട എന്നിവിടങ്ങളിൽ പര്യടനം നടത്തി രാത്രി 7.30 ന് രണ്ടാം ദിവസത്തെ പര്യടനം പൊന്തൻ പുഴയിൽ പൂർത്തികരിക്കും.
ശനിയാഴ്ച രാവിലെ എട്ടിന് ചോറ്റി നിന്നുമാരംഭിക്കും. ഇടക്കുന്നo, പട്ടിമറ്റം, മണ്ണാറക്ക യം, കാഞ്ഞിരപ്പള്ളി പൂതക്കുഴി, പാറക്കടവ്, അനക്കല്ല്, തമ്പലക്കാട്, പൊതുകം എന്നി വിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം 5.30ന് മഞ്ചക്കുഴിയിൽ സമാപിക്കും.