കോൺഗ്രസിലും ബി ജെ പിയിലും സി പി ഐ യി ലുമായി കാലങ്ങളായി പ്രവർത്തി ച്ചു വന്നിരുന്ന മുണ്ടക്കയം  അമരാവതി കപ്പിലാം മൂട് ഭാഗത്തെ 25 കുടുംബങ്ങൾ സിപിഐ എം ലേക്ക് .സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോ മസ് ഇവരെ മാലയിട്ട് സ്വീകരിച്ചു. കോൺഗ്രസ് നേതാവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് – മുണ്ടക്കയം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ലീലാമ്മ കുഞ്ഞുമോൻ, കോൺഗ്രസ് വാർഡ് പ്രസിഡണ്ടായിരുന്ന ശ്രീദേവി സുരേന്ദ്ര ൻ, ആർ.എസ്.എസ് പീരുമേട് താലൂക്ക് കാര്യവാഹക് മണികണ്Oൻ, സി.പി.ഐ മുണ്ട ക്കയം ലോക്കൽ സെക്രട്ടറി സി പി ബാലൻ തുടങ്ങിയവരടക്കമുള്ളവരാണ് സിപിഐ എംൽ എത്തിയത്.
സി പി ഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി റജീനാ റഫീക്ക് അധ്യക്ഷ യായി.കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, സി വി അനിൽകുമാർ, എം ജി രാജു, കെ എൻ സോമരാജൻ, കാഞ്ഞിരപ്പ ള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസി ഡണ്ട് രേഖാ ദാസ് ,പി എസ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്, സി ഡി എസ് ചെയർപേഴ്സൺ പി ജി വസന്തകുമാരി എന്നിവർ ചടങ്ങിൽ പങ്കാളിക ളായി.