വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിന് സി പി ഐ എം കരുത ൽ: വിതരണം ചെയ്തത് 50 സ്മാർട്ട്ഫോണുകൾ… 
സിപിഐഎം കൂട്ടിക്കൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ  രണ്ടാം ഘട്ടമായി  കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി  50 സ്മാർട്ഫോണുകൾ വിതരണം ചെയ്തു.DYFI കൂട്ടിക്കൽ മേഖലാ കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാ ഹരിച്ച  ഫോണുകൾക്ക് പുറമെയാണ്  50 ഫോണുകൾ കൂടി സമാഹരിച്ച് വിതരണം നടത്തിയത്.
സ്മാർട്ഫോണുകളുടെ വിതരണം ഉദ്ഘാടനം സി പി ഐ എം സംസ്ഥാന സെക്രട്ടറി യേറ്റ് അംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ സഖാവ് കെ ജെ തോമസ് നിർവ ഹിച്ചു. DYFI ആദ്യ ഘട്ടത്തിൽ സംഘടിപ്പിച്ച സ്മാർട്ട്ഫോൺ ചലഞ്ചിന്റെ ഭാഗമായി  ജനങ്ങളെ സമീപിച്ചപ്പോൾ ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലാതെ  നിരവധി വിദ്യാർഥികൾ  ബുദ്ധിമുട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു  ഇതേതുടർന്നാണ്  രണ്ടാം ഘട്ടം എന്ന നിലയിൽ കൂട്ടിക്കൽ ലോക്കൽ കമ്മിറ്റി ഇടപെട്ട് ഫോണുകൾ സമാഹരിച്ച് വിതരണം ചെയ്തത്.ഓൺലൈൻ പഠന സൗകര്യം ഇല്ലാതെ  ഒരു വിദ്യാർത്ഥി  പോലും  ദുരിതത്തിൽ ആകരുത് എന്ന ലക്ഷ്യത്തോടെയാണ്  സി പി ഐ എം, ഡി വൈ എഫ് ഐ സ്മാർട്ട്ഫോൺ ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിച്ചത്.
ചടങ്ങിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോൻ അധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ സണ്ണി സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം അനീഷ് നന്ദിയും പറഞ്ഞു.സി പി ഐ എം ലോക്കൽ കമ്മറ്റി അംഗങ്ങളായ എം എസ് മണിയൻ,സന്ധ്യ സാബു,വിജയൻ, നാസർ, നിസാർ, അനീഷ്, ശശിചന്ദ്രൻ, ഹരിഹരൻ,മഹിളാ അസോസിയേഷൻ സെക്രട്ടറി ബിസ്മി ഷാഹുൽ, DYFI കൂട്ടിക്കൽ മേഖലാ സെക്രട്ടറി  എം എസ് സുജിത്,സുധീഷ്, തുടങ്ങിയവർ പങ്കെടുത്തു..