സുഭിക്ഷം ഫലവൃക്ഷം പദ്ധതിയുടെ ഭാഗമായി സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പലക്കാട് നല്ല സമറായൻ ആശ്രമ വളപ്പിൽ അൻപത് പ്ലാ വിൻതൈകൾ നട്ടു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉൽഘാടനം ചെയ്തു. വരും കാ ലങ്ങളിൽ ഉണ്ടാകാവുന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ സി.പി.ഐ.എംൻ്റെ സുഭി ക്ഷം ഫലവൃക്ഷം പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്നു് പ്ലാവിൻ തൈ നടീൽ ഉൽഘാ ടനം ചെയ്തു കൊണ്ട് വി.എൻ വാസവൻ പറഞ്ഞു. കാഞ്ഞിരപ്പള്ളി ഏരിയായിലെ എ ട്ടു പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 12 ലോക്കൽ കമ്മിറ്റി പരിധിക്കുള്ളിൽ ഒരു ലക്ഷം ഫലവൃക്ഷ തൈകളാണ് ഇങ്ങനെ നട്ടു നൽകുന്നത്.ഇതിൻ്റെ നടീലും സംരക്ഷ ണവും സി പി ഐ എം ൻ്റെ തെരഞ്ഞെടുത്ത വാളണ്ടിയർമാരാണ് നടത്തുന്നത്. ഇതി ൻ്റെ പ്രാധാന്യമാണ് ഇത് കാണിക്കുന്നതെന്നും വി എൻ വാസവൻ പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് പദ്ധതിയുടെ വിശദീകരണം നടത്തി. ഫാ ദർ റോയ് വടക്കേൽ ഡയറക്ടർ ആയിട്ടുള്ള കാഞ്ഞിരപ്പള്ളി തമ്പലക്കാട് നല്ല സമരിയാൻ ആ ശ്രമത്തിൻ്റെ വളപ്പിലാണ് വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിൻതൈകൾ നട്ടത്. കാ ഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ, ഷെമീം അഹമ്മദ്, പി കെ നസീർ, കെ എൻ ദാമോദരൻ, സജിൻ വി വട്ടപ്പള്ളി, വി എൻ രാജേഷ്, ടി കെ ജയൻ എന്നിവർ പങ്കാളികളായി.