സി പി ഐ എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന രാ ഷ്ട്രീയ പ്രചരണ കാൽനട ജാഥ നവംബർ 25ന് വൈകുന്നേരം അഞ്ചിന് മണിമലയിലെ പൊന്തൻ പുഴ ജംഗ്ഷനിൽ വെച്ച് ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉൽഘാടനം ചെ യ്യും.ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ വി റസ്സൽ ക്യാപ്റ്റനും അർ നരേന്ദ്ര നാഥ് വൈസ് ക്യാപ്ടനും വി പി ഇസ്മായിൽ ജാഥാ മാനേജരും ആയിരിക്കും.

നവംബർ 26 ന് രാവിലെ 9.30ന് മണിമല കരിക്കാട്ടൂരിൽ നിന്നു മാരംഭിച്ച് വൈകുന്നേരം 5.30ന് പത്തനാടും 27 ന് രാവിലെ 9.30ന് നെടുമണ്ണിയിൽ നിന്നുമാരംഭിച്ച് വൈകുന്നേരം ആറിന് കറുകച്ചാലും 28ൻ രാവിലെ 9.30ന് കീച്ചേരി പടിയിൽ നിന്നുമാരംഭിച്ച് വൈകു ന്നേരം ആറിന് പള്ളിക്കത്തോട്ടിലും 29ന് കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയിൽ നിന്നു മാരംഭി ച്ച് വൈകുന്നേരം ആറിന് കൂവപ്പള്ളിയിലും 30 ന് ചെറുവള്ളിയിൽ നിന്നുമാരംഭിച്ച് വൈകുന്നേരം 6.30 ന് മൂലക്കു ന്നും സമാപിക്കും.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പിഎൻ പ്രഭാകരൻ, വി പി ഇബ്രാഹീം, അഡ്വ: റെജി സഖറിയാ, അഡ്വ: ഗിരീഷ് എസ് നായർ, വി ജി ലാൽ എന്നിവർ സംസാരിക്കും.