കഴിഞ്ഞ ഫെബ്രുവരി 16 നുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലെ 30 കുടുംബങ്ങൾക്ക് സിപിഐഎം വീടു വെച്ചു നൽകും.
ഇതിനായി കൂട്ടിക്കൽ പഞ്ചായത്തിലെ തേൻപുഴയിൽ രണ്ടേകാൽ ഏക്കർ സ്ഥലം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി വാങ്ങി കഴിഞ്ഞു. സി പി ഐ എം ന്റെ കാഞ്ഞിരപ്പള്ളി ഏരിയായിലെ പാർട്ടി അംഗങ്ങളാണ് ഇതിനാവശ്യമായ പണം നൽകി യത്.സി പി ഐ എം ന്റെ ജില്ലയിലെ  വിവിധ വർഗ്ഗ ബഹുജന സംഘടനകൾ വീടു നി ർമ്മാണത്തിനുള്ള തുക സമാഹരിച്ചു നൽകി കഴിഞ്ഞു.
വീടുകൾ വെള്ളാപ്പള്ളി കൺസ്ടക്ഷൻ കമ്പനി കരാറെടുത്ത് നിർമ്മിച്ചു നൽകും. വെ ള്ളിയാഴ്ച ഉച്ചയ്ക്ക് മന്ത്രി വി.എൻ വാസവൻ, സി. പി.ഐ.എം കോട്ടയം ജില്ലാ സെക്രട്ട റി എ.വി റസൽ എന്നിവർ സ്ഥലത്ത് എത്തി കരാറുകാരനുമായി  വീടു നിർമ്മാണ ത്തെ കുറിച്ച് സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.ആർ രഘുനാഥൻ, അഡ്വ. റെജി സഖറിയാ , ജില്ലാ കമ്മിറ്റിയംഗങ്ങളായ തങ്കമ്മ ജോർജുകു ട്ടി, ഷമീം അഹമ്മദ്, കാഞ്ഞിരപള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ഏരിയാ കമ്മി റ്റിയംഗങ്ങളായ പി.എസ് സുരേന്ദ്രൻ,പി.കെ സണ്ണി,സി.വി അനിൽകുമാർ, ലോക്കൽ സെക്രട്ടറിമാരായ എം ജി രാജു (മുണ്ടക്കയം), റജീനാ റഫീക്ക് (മുണ്ടക്കയം സൗത്ത്), പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എസ് സജിമോൻ ( കൂട്ടിക്കൽ ), രേഖാ ദാസ് (മുണ്ട ക്കയം)കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ് എന്നിവരും ഇവ രോടൊപ്പമുണ്ടായിരുന്നു ,