എരുമേലി കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം പുതുതായി പണി തീർത്ത സിപി ഐ എം എരുമേലി ലോക്കൽ കമ്മിറ്റി ഓഫീസ് ഒക്ടോബർ 16 ന് വൈകുന്നേരം നാ ലിന് സംസ്ഥാന സെക്രട്ടറി എം.വി  ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ടി.പി തൊമ്മി അ നുസ്മരണവും ഇതോടൊപ്പം നടക്കും. ഇതിൻ്റെ വിജയകരമായ നടത്തിപ്പിനായി ചേർ ന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ രാജേഷ്, കെ.സി ജോർജുകുട്ടി, സജിൻ വി വട്ടപ്പളളി, എം.വി ഗിരീഷ് കുമാർ, പി.കെ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
ടി.എസ് കൃഷ്ണകുമാർ (ചെയർമാൻ) പി.കെ അബ്ദുൽ കരീം, ജസ്നാ നജീബ്, പി ജെ മു രളി, അനൂപ് അയ്യപ്പൻ, സജി ചാലുങ്കൽ ,വി.കെ രാജേഷ്, വി ഡി പ്രസന്നകുമാർ (വൈസ് ചെയർമാൻമാർ) വി.ഐ അജി (സെക്രട്ടറി), എം വി ഗിരീഷ് കുമാർ, പി എ ഷാനവാസ്, പി കെ ബാബു, വി പി വിജയൻ ,വി വി വിഷ്ണു, ഒ എസ് അഷറഫ്, അബ്ദു ൽ ബൈജു, ഷിബു തോമസ് (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരാണ് സംഘാടക സ മിതി ഭാരവാഹികൾ.ഓഫീസ് ഉൽഘാടനത്തിനു ശേഷം വാവർ സ്റ്റേഡിയത്തിൽ ചേ രുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സംസാരിക്കും.