കൂട്ടിക്കൽ ഏന്തയാർ – കൈപ്പള്ളി റോഡിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് വീണ് വീട് ന ഷ്ടപ്പെട്ട കോയിക്കൽ  കെ ആർ രാജപ്പന് സിപിഐ എം കൂട്ടിക്കൽ ലോക്കൽ വീടു വെ ച്ചു നൽകും. ഇതിന്റെ ഭാഗമായുള്ള ആലോചനാ യോഗം ശനിയാഴ്ച (18.09.20 21 ) രാവിലെ 11 ന് ഞർക്കാട് കെ ആർ നാരായണൻ ഹാളിൽ ചേരുമെന്ന് ലോക്കൽ സെക്രട്ട റി പി കെ സണ്ണി അറിയിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് ഉൽഘാടനം ചെയ്യും. കൂട്ടിക്കൽ പ ഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ അധ്യക്ഷനാകും. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിൽ ഏന്തയാർ – കൈപ്പള്ളി റോഡിന്റെ സംരക്ഷണഭിത്തിയിടിഞ്ഞാണ് കെ ആർ രാജപ്പന് വീട് നഷ്ടമായത്.