പൊൻകുന്നം : ചിറക്കടവിൽ വീണ്ടും രാഷ്ട്രീയ ചുവട് മാറ്റം. സിപിഐയുടെ മുതിർന്ന നേതാവും,ട്രേഡ് യൂണിയൻ രംഗത്തെ അതികായനും മുൻ LDF സ്ഥാനാർഥിയുമായ അഴ കാത്ത്‌ പുരുഷോത്തമൻ നായരാണ്‌  ബിജെപിയിലേക്ക് എത്തിയത്.മുതിർന്ന സിപിഐ നേതാവ് കാനം രാജേന്ദ്രനൊപ്പം സിപിഐയുടെ പ്രവർത്തനപഥത്തിയ ആളായിരുന്നു ഇദ്ദേഹം. ട്രെഡ് യൂണിയൻ രംഗത്ത് ഉൾപ്പടെ ആദ്യകാലം മുതലുള്ള ചിറക്കടവിലെ ശക്തമായ സാന്നിധ്യമായിരുന്നു പുരുഷോത്തമൻ നായർ. പതിനൊന്നാം വാർഡിലെ LDF സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും കേവലം 40 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ കെ. ജി കണ്ണൻ ഷാളണിയിച്ച്‌  അദ്ദേഹത്തെ സ്വീക രിച്ചു. ബിജെപി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാൽ, ജനറൽ സെക്രട്ടറി രാ ജേഷ് കർത്താ,പി.ആർ ഗോപൻ തുടങ്ങിയർ സന്നിഹിതരായിരുന്നു.