വിജിലൻസ് അറസ്റ്റ് ചെയ്ത കൊക്കയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എൽ ദാനിയേലിനെ സിപിഐയുടെയും എഐറ്റിയുസിയുടെയും ഭാര വാഹിത്വത്തിൽ നിന്ന് പുറത്താക്കി…

പടുതാക്കുളത്തിന് സബ്സിഡി ലഭിക്കുന്നതിനായുള്ള  ശുപാർശ കത്ത് നൽകാൻ  പണം വാങ്ങിയ സംഭവത്തിലാണ് കൊക്കയാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ കൂടി യായ  സി പി ഐ അംഗം വൈസ് പ്രസിഡൻ്റ് കെ.എൽദാനിയേൽ വിജിലൻസിൻ്റെ പിടിയിലായത്.കൊക്കയാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പറും വൈസ് പ്രസി ഡൻ്റുമായ കെ.എ ൽ ദാനിയേലിനെ പഞ്ചായത്ത് ഓഫീസിൽ നിന്നുമാണ് കൈക്കൂലി വാങ്ങിയ പണവു മായി വിജിലൻസ് അറസ്റ്റ് ചെയ്തത്.സ്വകാര്യവ്യക്തി നൽകിയ പരാ തിയിലായിരുന്നു വിജിലൻസിൻ്റെ നടപടി.
പരാതിക്കാരൻ്റെ പാട്ട ഭൂമിയിലെ പട്ടതാകുളത്തിന് സബ്സിഡി ലഭിക്കുവാനായി കൃഷി ഭവനിൽ സമർപ്പിക്കുന്ന ശുപാർശ കത്തിനു ദാനിയേൽ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് വിവരം പരാതിക്കാരൻ വിജിലൻസിനെ അറി യിച്ചു. വിജിലൻസ് നൽകിയ അടയാളപ്പെടുത്തിയ നോട്ടുകൾ പഞ്ചായത്തോഫീസി ലെത്തി ദാനിയേലിന് പരാതിക്കാരൻ കൈമാറി. ഡി.വൈ. എസ്.പി. സന്തോഷ് കുമാ റിൻ്റെ നേതൃത്വത്തിലെത്തിയ വിജിലൻസ് സംഘം ഈ സമയം ദാനിയേലിനെ പിടികൂ ടുകയും കൈക്കൂലിയായി നൽകിയ പണം പോക്കറ്റിൽ നിന്ന് കണ്ടെടുക്കുകയു മായി രുന്നു.