എരുമേലി പഞ്ചായത്ത്‌ ചേനപ്പാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നിരവ ധിപേർ രാജിവെച്ചു സിപിഐയിൽ ചേർന്നു. പുതുതായി പാർട്ടിയിലേക്ക് കടന്നുവന്ന പ്രവർത്തകരെ സിപിഐ സംസ്ഥാന കൗൺസിൽ അംഗവും,കോട്ടയം ജില്ലാ പഞ്ചായ ത്ത്‌ അംഗവുമായ ശുഭേഷ് സുധാകരൻ രക്തഹാരമണിയിച്ചു സ്വീകരിച്ചു. തുടർന്നുള്ള യോഗത്തിൽ സിപിഐ ചേനപ്പാടി ബ്രാഞ്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹി ച്ചു. സിപിഐ എരുമേലി ലോക്കൽ സെക്രട്ടറി വി. പി സുഗതൻ,സിപിഐ മുണ്ടക്കയം മണ്ഡലം കമ്മറ്റി അംഗം വിനീത് പനമൂട്ടിൽ, സ ഖാക്കളായ, പി.എം ഇർഷാദ്, സാബു എസ്, അബ്ദുൾ ജലീൽ, സതീശൻ , രാജൻ, ജോ സഫ് എന്നിവർ പങ്കെടുത്തു..