മുണ്ടക്കയം പഞ്ചായത്തിൽ- വണ്ടൻപതാലിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീ തമായി വർദ്ധിച്ച സാഹചര്യത്തിൽ കോരുത്തോട്-മുണ്ടക്കയം റോഡിൽ   വണ്ടൻപതാ ലിൽ കൂടിയുള്ള വാഹന യാത്രക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കു ന്നു. ഇൗ വഴിയുള്ള ചെറിയ വാഹനങ്ങളുടെ യാത്ര (കാർ,ഓട്ടോ, ബൈക്ക്) പോലീസ് വി ലക്കിയിട്ടുണ്ട്.കുഴിമാവിൽ നിന്നും വരുന്ന വാഹനങ്ങൾ 40 ഏക്കർ 504 വഴിയും, കോ രുത്തോട് നിന്നും വരുന്ന വാഹനങ്ങൾ 116, കോസടി, പശ്ചിമ വഴിയും, മടുക്ക, പനക്ക ച്ചി റ ഇവിടെ നിന്നുള്ള വാഹനങ്ങൾ -ഇടിവെട്ടും പാറ -പശ്ചിമ  വഴിയും മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ടതാണ്.എന്നാൽ ബസ് യാത്രക്ക്  ഇൗ നിയന്ത്രണം ബാധകമല്ല.
 ഇൗ സാഹചര്യത്തിൽ നാം വളരെ അധികം ജാഗ്രത പാലിക്കണം.60 വയസ്സിന് മുകളി ൽ പ്രായമുള്ളവർ,10വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ കഴിവതും വീടിന് പുറത്ത് ഇറങ്ങാതെ ശ്രദ്ധിക്കുകയും ,പൊതു ജനങ്ങൾ വളരെ അത്യാവശ്യ ഘട്ടത്തിൽ മാ ത്രം പുറത്ത് ഇറങ്ങാൻ ശ്രദ്ധിക്കുകയും ചെയ്യുക.ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കുകയും,മാസ്ക് ധരിക്കുകയും,സാനിട്ടൈസർ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.