കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകളിലെ ഓരോ  വാർഡുകളെയാണ് ജില്ലാ കളക്ടർ എം.അഞ്ജന ഒഴിവാക്കിയത്.കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതി നൊന്നാം വാർഡായ പൂതക്കുഴിയിൽ ഒരു മാസത്തിനടുത്ത് കണ്ടയ്മെൻ്റ് സോണിലായി രുന്നു. ഇവിടെ ഒരാഴ്ച്ചയോളമായി പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർ ന്നാണ് പട്ടികയിൽ നിന്നും ഒഴിവാക്കിയത്.
മുണ്ടക്കയത്ത് ആറാം വാർഡിനെ കൺടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയപ്പോ ൾ കൊറോണ വിട്ടൊഴിയാതെ എട്ടാം വാർഡ്. ശനിയാഴ്ച വൈറസ് സ്ഥിതീകരിച്ചതിൽ രണ്ടു പേര് എട്ടാം വാർഡിൽ നിന്നുള്ളവരാണ്. മുണ്ടക്കയത്ത് എട്ടാം വാർഡ് മാത്രമാണ് കണ്ടൈൻമെൻറ് സോണിൽ ശേഷിക്കുന്നത്. ഇന്നലെ രോഗം ബാധിച്ച ശേഷിക്കുന്നയാൾ ഇഞ്ചിയാനി സ്വദേശിയാണ്
ആന്റിജൻ ടെസ്റ്റിൽ എല്ലാവരും നെഗറ്റീവായതോടെയാണ് കൂട്ടിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡ പറത്താനത്ത് ആശങ്ക ഒഴിവായത്. ഒന്നാം വാർഡിനെ കൺടൈൻമെന്റ് സോൺ ലിസ്റ്റിൽ നിന്നും ഒഴിവാക്കി.
കഴിഞ്ഞ ദിവസം പറത്താനത്തു നിന്നും വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിക്ക് ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ പറത്താനത്തു വിവാഹത്തിൽ പങ്കെ ടുത്തത്തോടെയാണ് ആശങ്ക ഉണ്ടായത്. ഇതിനെ തുടർന്ന് പറത്താനത്തു മൂന്നു ദിവസം ക ടകൾ അടച്ചിരുന്നു. ഇയാളുടെ സമ്പർക്കലിസ്റ്റിൽ നാൽപ്പത്തിയഞ്ചിലധികം ആളുകളുണ്ടാ യിരുന്നു എന്നാൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി മുണ്ടക്കയത്ത് നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഇവരുടെയെല്ലാം ഫലം നെഗറ്റീവ് ആയി. ഇതിനെ തുടർന്നാണ് ശനിയാഴ്ച കൺ ടൈൻമെന്റ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത്.
മേഖലയിൽ നിലവിൽ എരുമേലിയിലാണ് രോഗവ്യാപനം രൂക്ഷം. പഞ്ചായത്തിലെ 3,4, 12,20, 23 വാർഡുകൾ കണ്ടയ്മെൻ് സോണിലാണ്.