വിദേശത്തുനിന്നും എത്തി കോട്ടയത്ത് ക്വാറന്റൈനിൽ കഴിയവേ കാഞ്ഞിരപ്പള്ളി സ്വദേ ശി (31)ക്ക്  കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി കോട്ടയം ഗാന്ധി നഗറിലെ ക്വാറന്‍റയിൻ‍ കേന്ദ്രത്തിൽ‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി തമ്പലക്കാട്  സ്വദേശി   രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കോ വിഡ് രോഗബാധ സ്ഥിരീകരിച്ചത്. നാട്ടിൽ എത്തുന്നതിനു മുൻപ് രോഗബാധ സ്ഥിരീകരി ച്ചതിനാൽ നാട്ടുകാർക്ക് ആശ്വാസമായി.
പൊൻകുന്നം  സ്വകര്യ  ആശുപത്രിയിലെ ജീവനക്കാരിയായ യുവതി (24)ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധുവാ ണ് രോഗം സ്ഥിരീകരിച്ച യുവതി. ക്യാഷ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന യുവതി, രോ ഗലക്ഷണങ്ങൾ‍ പ്രകടിപ്പിച്ചതിനാൽ പരിശോധന നടത്തിയപ്പോഴാണ് രോഗബാധ സ്ഥിരീക രിച്ചത്. മുൻകരുതലിനായി ആരോഗ്യപ്രവർത്തകർ ആശുപത്രിയിൽ എത്തി ശുചീകരണ പ്രവർത്തികൾ   നടത്തി.
ഹരിയാനയിൾ നിന്നെത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശിനിയു ടെയും ഡൾ‍ഹിയിൾ ‍നിന്നെത്തി ജൂൺ‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേ ശിനിയുടെയും രോഗം ഭേദമായി എന്ന സന്തോഷ  വാർത്തയും ഇന്നുണ്ട് .