പൊന്‍കുന്നം ചിറക്കടവ് തേക്കേത്തുകവല സ്വദേശിനിക്ക് വിദേശത്ത് നിന്നെത്തി വീട്ടില്‍ ക്വാറന്റയിനില്‍ കഴിയവെയാണ് രോഗം സ്ഥീരികരിച്ചത്. ക്വാറന്റയിനില്‍ കഴിയുകയാ യിരുന്നതിനാല്‍ മറ്റാരുമായി ബന്ധപ്പെട്ടില്ലെന്നാണ് കരുതുന്നത്. ഇതിനാല്‍ തന്നെ സമൂഹ വ്യാപനം സംബന്ധിച്ചുള്ള ഭയം ആവശ്യമില്ല. എന്നാല്‍ ജാഗ്രത പാലിക്കണമെന്നാണ് അ ധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. സാമൂഹീക അകലം പാലിച്ചും മാസ്‌ക് ധരിച്ചും മാത്രമെ പുറത്തിറങ്ങാവു. സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള ശുചീകരണവും ആവശ്യമാണ്.
അതേസമയം മുന്‍കരുതലിന്റെ ഭാഗമായി രോഗ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് തെ ക്കേത്തു കവലയില്‍ ഇവരുടെ വീടിന്റെ അടുത്തുള്ള കടകള്‍ കാഞ്ഞിരപ്പള്ളി ഡി.വൈ. എസ്.പി യുടെ നേതൃത്വത്തില്‍ പോലീസ് അടപ്പിച്ചു.മെയ് 18ന് അബുദാബിയില്‍  നിന്നു മാണ് അന്‍മ്പത്തിനാലുകാരിയായ ഇവര്‍ എത്തിയത്. മെയ് 18ന് കൊച്ചിയില്‍ എത്തിയ അവര്‍, രോഗലക്ഷണങ്ങള്‍ കാണിക്കാതിരുന്നതിനെ തുടര്‍ന്ന് ഹോം ക്വാറന്റയിനില്‍ ക ഴിയുകയായിരുന്നു. ക്വാറന്റയില്‍ കാലാവധി കഴിഞ്ഞ ശേഷം നടത്തിയ പരിശോധന യില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു.
ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ മ റ്റു സംസ്ഥാനങ്ങളില്‍ നിന്നും നാലു പേര്‍ വിദേശത്തുനിന്നും വന്നവരാണ്. മൂന്നു പേര്‍ ക്വാറന്റയിന്‍ കേന്ദ്രങ്ങളിലും അഞ്ചു പേര്‍ ഹോം ക്വാറന്റയിനിലുമായിരുന്നു.