കാഞ്ഞിരപ്പള്ളി മേഖലയിൽ  296 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങ ളെ വച്ച് മേഖലയിലെ ആശ്വാസ കണക്കാണിത്. കാഞ്ഞിരപ്പള്ളി – 74,എരുമേലി – 55, എ ലിക്കുളം -50,ചിറക്കടവ് -40,മണിമല,കൂട്ടിക്കൽ – 21വീതം,മുണ്ടക്കയം -19,പാ റത്തോട് – 10, കോരുത്തോട് -അഞ്ച് എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള കോവിഡ് രോഗി കളുടെ കണക്ക്.

നിലവിൽ രോഗികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിയെങ്കിലും പഞ്ചായത്തുകളിലെ ക ണ്ടെയ്ൻമെന്‍റ് സോണുകളുടെ എണ്ണം ഉയർന്നു തന്നെ. രോഗികളിൽ 90 ശതമാനം പേരും വീടുകളിൽ തന്നെയാണ് കഴിയുന്നത്.ഇന്നലെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച 12 പേർക്കെതിരേ കേസും 50 പേരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.