കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ 5 ജീവനക്കാർക്ക് കോവിഡ് , വില്ലേജ് ഓഫിസിൽ 3  പേർക്ക്..കഴിഞ്ഞ ദിവസം ഫയർസ്റ്റേഷനിലെ 37 ജീവനക്കാർക്ക് കോവിഡ് രോഗ ബാ ധ ഉണ്ടായതിന് പിന്നാലെയാണ്, കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ നടത്തിയ ആർ.ടി. പി.സി.ആർ പരിശോധനയിൽ നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിൽ 5 ജീവനക്കാർക്കും, വില്ലേജ് ഓഫിസിൽ 3   ജീവന ക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. പരിശോധന ഫലങ്ങൾ ഇനിയും വരുവാനുണ്ട് .
തിങ്കളാഴ്ച്ച നടത്തിയ പരിശോധനയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ തങ്കപ്പനും കോവിഡ് സ്ഥീകരിച്ചിരുന്നു.