യൂത്ത്ഫ്രണ്ട് എം കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ ശ്രീകാന്ത് എസ്.ബാബുവിൻ്റെ മക്കളാണ് 5001 രൂപ സംഭാവന നൽകിയത്…

ഈ വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിനായി കരുതി വച്ച തുകയിൽ നിന്നും, മുഖ്യമ ന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായി കുഞ്ഞു കുരുന്നുകൾ.കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ആയ ഗൗതംശങ്കർ എസ് (ഒന്നാം ക്ലാസ്സ്‌ )സഹോദരി വൈഗലക്ഷ്മി (LKG) എന്നിവരാണ് മാതൃകയായി മുന്നോട്ടു വന്നത്. ദിവസേന ഉള്ള മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ഇരുവരും കാണുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങ ൾക്കും സംഭാവന നൽകണമെന്ന് തീരുമാനിക്കുകയുമായിരുന്നു.  

സാമൂഹിക, രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ എഞ്ചിനീയറും പിതാവുമായ ശ്രീകാന്ത് എസ് ബാബുവിനോടും കുടുംബത്തോടും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചു പിതാവിനൊപ്പം കോട്ടയം കളക്ടറേറ്റിൽ എത്തി കളക്ടർ സുധീർ ബാബുവിന് അദ്ദേഹ ത്തിന്റെ ചേമ്പറിൽ വച്ച് കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 5001 രൂപ കൈമാ റി. ഇതോടൊപ്പം തന്നെ കുട്ടികളുടെ പിതാവിന്റെ അമ്മ ചന്ദ്രിക എസ് ബാബു സ്വന്തം പെൻഷൻ തുകയിൽ നിന്നും നിശ്ചിത തുക കൈമാറുകയുണ്ടായി. ഈ മഹാമാരിയിൽ ഏവരും ബുദ്ധിമുട്ടുന്ന ഈ സമയത്ത് തങ്ങളെ കൊണ്ട് ഉള്ള പങ്ക് കഴിയുന്ന രീതിയിൽ കൊടുത്തു സഹായിക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷത്തിൽ ആണ് ഈ കൊച്ചു മിടു ക്കനും മിടുക്കിയും. ഒപ്പം കളക്ടറെ നേരിട്ടു കാണാൻ സാധിച്ചതിൽ ഉള്ള സന്തോഷവും മറച്ചു വെക്കുന്നില്ല കുരുന്നുകൾ.

യൂത്ത്ഫ്രണ്ട് എം കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ ശ്രീകാന്ത് എസ്.ബാബുവിൻ്റെ മക്കളാണ് 5001 രൂപ സംഭാവന നൽകിയത്.