കോവിഡ് രോഗികളുടെ വര്‍ധനവിനെ തുടര്‍ന്ന് ഇന്നലെ ഏര്‍പ്പെടുത്തിയ നിയന്ത്രണം മിനി ലോക്ക് ഡൗണിന് സമാനമായി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ഏഴു പേ ര്‍ ക്കെതിരേ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.

പൊതുവെ ടൗണില്‍ ആളുകള്‍ കുറവായിരുന്നു. പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി കള്‍, മെഡിക്കല്‍ സ്‌റ്റോര്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറ ന്നു പ്രവര്‍ത്തിച്ചു. ഒന്നുരണ്ട് ഹോട്ടലുകളും പ്രവര്‍ത്തിച്ചു. നിയന്ത്രങ്ങളുടെ ഭാഗമായി അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ രാവിലെ മുതല്‍ പോലീസ് പരിശോധന ശക്ത മായിരുന്നു. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലും പാറത്തോട് ജംഗ്ഷനിലും പോലീസ് പരിശോധനകള്‍ നടത്തി.