കാഞ്ഞിരപ്പള്ളിയിൽ പൂർണ്ണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിക്ഷേധിച്ചതായി ആ ക്ഷേപം. ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്‍കുന്ന അരവിന്ദ ആശുപത്രയി ലെ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്കു പോയി എന്ന കാരണത്താലാണ് കൂ വപ്പള്ളി കുളപ്പുറം കിഴക്കേടത്ത് ജീവന്‍ലാലിന്റെ മകളും വിഴിക്കിത്തോട് കണിപ്പറമ്പി ല്‍ അനീഷിന്റെ ഭാര്യയുമായ ശ്രീദേവിക്ക് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ച ത്.
രണ്ടാമത്തെ പ്രസവത്തിനു മുന്നോടിയായി പൊന്‍കുന്നം അരവിന്ദ ആശുപ്രത്രിയിലെ ഗൈനനക്കോളജി വിഭാഗത്തിലായിരുന്നു ശ്രീദേവി ‍ ചികിത്സ തേടിയിരുന്നത്. 17-ാം തീ യതി സിസേറിയന്‍ നടത്താനായിരുന്നു തീരുമാനം.  ഇതിനിടെയാണ് ആശുപത്രിയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇതോടെ ആശുപത്രി അടച്ചു.  തുടര്‍ന്നാണ് ചികിത്സയ്ക്കായി ശ്രീദേവി മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചത്. ആദ്യം 26- ാംമൈല്‍ മേരി ക്വീന്‍സ് ആശുപത്രിയിലാണ്  ഫോണില്‍ ബന്ധപ്പെട്ടത്.നേരത്തെ ചികി ത്സിച്ചിരുന്ന ആശുപത്രി എവിടെയാണെന്ന് ചോദിച്ചറിഞ്ഞ ശേഷം ഇവിടേക്ക് വരണ്ട എന്ന് ഇവർ അറിയിക്കുകയായിരുന്നു എന്ന് ശ്രീദേവിയുടെ പിതാവ് ജീവന്‍ലാല്‍ പ റഞ്ഞു. തുടര്‍ന്ന്  പൊന്‍കുന്നം ശാന്തിനികേതന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ഇ വിടെയും പ്രവേശിപ്പിച്ചില്ല. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടെന്ന് അറിയിച്ചപ്പോള്‍ കോവിഡ് പരിശോധന നടത്തിയ ശേഷം എത്താനായിരുന്നു മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണം പോലും കഴിക്കാതെ വലഞ്ഞ യുവതി ഒടുവിൽ ഒടുവിൽ കോവിഡ് പരിശോധ നയ്ക്കായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു.മതിയായ പ രിഗണയാണ് ഇവിടെ ലഭിച്ചതെന്ന് ഇവർ പറഞ്ഞു. കോവിഡ് പരിശോധനയ്ക്കായി യു വതിയുടെ  സ്രവം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.