കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുട ര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി  നേതാക്കളുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും ജ നങ്ങളില്‍ ഭീതി ജനപ്പിക്കുന്നതുമാണെന്ന് വാര്‍ഡംഗം റിജോ വാളാന്തര അറിയിച്ചു. കോ വിഡ് സ്ഥിരീകരിച്ചവരുടെ പ്രഥമിക സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ടവരുടെ പരിശോധന ഫ ലങ്ങള്‍ നെഗറ്റീവാണെന്ന് തെളിഞ്ഞതാണ്. കണ്ടെയ്ന്‍മെന്റ് സോണായ മേഖലയിലെ മു ഴുവന്‍ വീടുകള്‍ സന്ദര്‍ശിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു.

സന്നദ്ധ സേനയുടെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെയും ത്രിവേണിയുടെയും സ ഹായത്തോടെ അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കുന്നുണ്ട്. വീടുകളില്‍ സാധനം എത്തി ക്കുന്നതിന് നടപടികള്‍ നേകത്തെ തന്നെ സ്വീകരിച്ചതാണ്.പഞ്ചായത്തുകള്‍ തമ്മില്‍ ഏ കോപനം ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കോവിഡ് രോഗം സ്ഥിരി കരിച്ച കുടുംബം അംഗം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡിലെ താമസക്കാരും ചിറക്ക ടവ് പഞ്ചായത്തിലാണ് ഇയാളുടെ സ്ഥാപനമുള്ളത്. ഇടയരിക്കപ്പുഴ പ്രാഥമിക ആരോ ഗ്യ കേന്ദ്രത്തിലാണ് കോവിഡ് പരിശോധന നടത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് യഥാസമായം കാഞ്ഞിരപ്പള്ളി പഞ്ചായത്തിനോ വാര്‍ഡംഗത്തിനോ ലഭിച്ചി ല്ലെന്ന് വാര്‍ഡംഗം പറഞ്ഞു.

മുന്‍പ് വാര്‍ഡില്‍ വിവിധ സംസ്ഥാനത്ത് നിന്ന് 34 കുടുംബങ്ങളിലായി 84 പേര്‍ എത്തി യിരുന്നു. ഇവരാരും ക്വാറന്റയ്ന്‍ ലംഘനം നടത്തിയില്ല. ഇതിന് പഞ്ചായത്ത് കൃത്യമാ യ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ ആരോപ ണങ്ങള്‍ അനാവിശ്യമാണെന്നും നാട് ഒന്നിച്ച് കൊറോണയെന്ന മഹാമാരിക്കെതിരെ പൊ രുതുമ്പോള്‍ രാഷ്ട്രീയ ലാഭം നോക്കി പ്രവര്‍ത്തിക്കരുതെന്ന് വാര്‍ഡംഗം റിജോ വാളാന്തറ അഭ്യര്‍ഥിച്ചു.