കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിൽ ഇന്നലെ 35 പേർക്ക് കോവിഡ് സ്ഥിരീക രിച്ചു. ഇടക്കുന്നം ഫാമിലി ഹെൽഡ് സെന്‍ററിൽ 108 പേർക്ക് നടത്തിയ പരിശോധനയി ലാണ് 35 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ പ്രായമാവരെ യും കുട്ടികളെയും മറ്റ് അസുഖങ്ങൾ ഉള്ളവരെയും താലൂക്കിലെ വിവിധ കോവിഡ് സെന്‍ററുകളിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്ന് അധി കൃതർ അറിയിച്ചു.