ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥീകരിച്ചത് മുണ്ടക്കയത്താണ് 32 പേർക്ക്. പാ റത്തോടും വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. 17 പേർക്കാണ് ശനിയാഴ്ച്ച കോവിഡ് സ്ഥീകരിച്ചത്. കാഞ്ഞിരപ്പള്ളിയിൽ പതിനൊന്ന് പേർക്കും എരു മേലിയിലും ചിറക്കടവിലും എലിക്കുളത്തും എട്ട് പേർക്ക് വീതവും കോരുത്തോട് ഏഴ് പേർക്കും മണിമലയിൽ ആറു പേർക്കുമുൾപ്പെടെ ആകെ 97 പേരാണ് രോഗ ബാധിതർ.
കോട്ടയം ജില്ലയിൽ ഇന്ന്  629 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഏറ്റവും കൂ ടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്ന്. 623 പേർക്കും സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിത രായി. 5415 പുതിയ പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 288 പുരുഷന്‍മാരും 274 സ്ത്രീകളും 67 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 96 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
512 പേര്‍ രോഗമുക്തരായി.4233 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 34843 പേര്‍ കോവിഡ് ബാധിതരായി.  30555 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15574 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടി സ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-54
ചങ്ങനാശേരി-34
മുണ്ടക്കയം-32
മാടപ്പള്ളി-31
തലയോലപ്പറമ്പ്-29
തൃക്കൊടിത്താനം-20
പുതുപ്പള്ളി,ഏറ്റുമാനൂര്‍-19
പാറത്തോട്, മണര്‍കാട്-17
വാഴപ്പള്ളി,മറവന്തുരുത്ത്-16
വിജയപുരം-15
പാലാ, അതിരമ്പുഴ-13
പാമ്പാടി, പനച്ചിക്കാട്, മീനച്ചില്‍ -12
തലയാഴം, കാഞ്ഞിരപ്പള്ളി, കൂരോപ്പട-11
മാഞ്ഞൂര്‍, കടനാട്-10
അയര്‍ക്കുന്നം, കടപ്ലാമറ്റം-9
എരുമേലി, തലനാട്, കുമരകം, ചിറക്കടവ്, എലിക്കുളം-8
കോരുത്തോട്, മുളക്കുളം, ആര്‍പ്പൂക്കര, ഭരണങ്ങാനം-7
വാകത്താനം, വൈക്കം, കുറവിലങ്ങാട്, മണിമല, ടി.വിപുരം-6
വെള്ളൂര്‍, കടുത്തുരുത്തി, കൊഴുവനാല്‍, കിടങ്ങൂര്‍, തിടനാട്-5
വെള്ളാവൂര്‍, രാമപുരം, പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം, മരങ്ങാട്ടുപിള്ളി-4
മീനടം, വെളിയന്നൂര്‍-3
അയ്മനം, ഉഴവൂര്‍, വാഴൂര്‍, വെച്ചൂര്‍, ഈരാറ്റുപേട്ട, ഞീഴൂര്‍, ചെമ്പ്, കറുകച്ചാല്‍, തീക്കോയി, അകലക്കുന്നം-2
നീണ്ടൂര്‍, ഉദയനാപുരം, മുത്തോലി, കരൂര്‍, നെടുംകുന്നം, പായിപ്പാട്, മൂന്നിലവ്, പൂഞ്ഞാര്‍- 1