ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടണ്ടാക്കാത്ത വിധം നിയന്ത്രനങ്ങൾ കർശനമായി പാലിക്ക ണം: കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി
കൂരാലി:എലിക്കുളം പഞ്ചായത്തിൽ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയും 7, 8വാർഡുകൾ കണ്ടെയിൻമെന്റ് സോണായി മാറ്റുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടായിരിക്കുന്ന   ബുദ്ധിമുട്ടുകൾ പരമാവധി കുറക്കുന്ന വിധം നിയന്ത്ര ണങ്ങൾ കർശനമായി നടപ്പിലാക്കണമെന്ന് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രോഗ വ്യാപനത്തിന് കാരണമായ വിവാഹത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും അടിയന്തിരമായി പരിശോധനക്ക് വിധേയമാക്കി ജനങ്ങളുടെ ആശങ്ക അകറ്റണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വെറും അഞ്ച്പേർ മാത്രം പങ്കെടുത്ത പ്രതിഷേധസമരത്തിന്റെ പേരിൽ നിരവധി വകുപ്പുകൾ ചേർത്ത് കേസ് ചാർജുചെയ്ത പോലീസ് പനമറ്റം പ്രദേശമാകെ കോവിഡ് ഭീതിയിലാക്കിയ ആളുകളുടെ പേരിൽ ഉചിതമായ നടപടികൾ സ്വീകരിക്കാത്തത് ഇരട്ടതാപ്പാണെന്നും യോഗം ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പോലീസും ആരോഗ്യ വകുപ്പും പഞ്ചായത്ത്‌ അധികാരികളും ജനപ്രതിനിധികളും ജാഗ്രത പാലിക്കണമെന്നും, അടച്ചു പൂട്ടൽ മൂലം കഷ്ടത അനുഭവിക്കുന്ന തൊഴിലാളികൾക്കും സാധാരണക്കാർക്കും പഞ്ചയത്തിൽ നിന്നും അടിയന്തിര സഹായം എത്തിച്ചുകൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോഷി. കെ. ആന്റണി അധ്യക്ഷതവഹിച്ചു. വി. ഐ. അബ്ദുൽ കരിം, ജോസ് മറ്റമുണ്ടയിൽ, തോമസ് പാലക്കുഴ, ജോജോ ചീരാം കുഴിയിൽ, മീഡിയ കോർഡിനേറ്റർ ജിഷ്ണു പറപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.