മുണ്ടക്കയം മുപ്പത്തിയൊന്നാം മൈല്‍ കരകണ്ടത്തില്‍ സാബു (54) ആണ് മ രിച്ചത്. മൂന്നു ദിവസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. ചെറുവളളിയി ലെ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരിയിരുന്ന ഭാര്യ വത്സമ്മയ്ക്ക് ഒ രാഴ്ച മുന്‍പ് രോഗം പിടികൂടിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായി രുന്നു കടുത്ത ശ്വാസ തടസം മൂലം നടന്ന പരിശോധനയില്‍ സാബുവിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നു രണ്ടു പെണ്‍മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
മൂന്നു വര്‍ഷം മുന്‍പ് കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് സാബുവിന്റെ ഒരു കാല്‍ മുറിച്ചു നീക്കിയിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോ ട്ടയം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്നു.ഇന്ന് പുലര്‍ച്ചെ 1.30 ഒടെ യായിരുന്നു മരണം സംഭവിച്ചത്. ഭാര്യയും മക്കള്‍ 2 പേരും മരങ്ങാട്ടു പിള്ളിയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലാണ്.സംസ്‌കാരം കോട്ടയത്ത് നടക്കും.മക്കള്‍: സൗമ്യ, സല്‍മിയ, സന്യയ.മരുമകന്‍: സന്ദീപ്.