നിപ്പയെയും, ഓഖിയെയും, പ്രളയത്തെയും അതിജീവിച്ച നാടിന് കോവിഡിനെയും തോ ൽപ്പിക്കാനാവുമെന്നും അതിനായി ചെറിയ പെരുന്നാളാഘോഷത്തിനായി മാറ്റി വെച്ച പ തിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ആൽഫീൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ഖൈറ ഷെഹ്സയാ ണ് സ്വരു കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

ആൽഫീൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ കാഞ്ഞിരപ്പള്ളി കെഎംഎ ഹാ ളിന് സമീ പം താമസിക്കുന്ന  കാൾടെക്സ് വീട്ടിൽ ഖൈറ ഷെഹ്സയാണ് തനിക്ക് പല പ്പോഴായി ല ഭിച്ച പോക്കറ്റ് മണിയും,വീട്ടിൽ കൃഷി നടത്തി കിട്ടിയ ചെറിയ പൈസയും പെരുനാളാ ഘോഷിക്കാനായി മാറ്റി വെച്ചിരുന്നത്.

കോവിഡ് മഹാമാരി ലോകമാകെ നാശം വിതക്കുമ്പോൾ ആഘോഷങ്ങളൊഴിവാക്കി ക യ്യിലുള്ള പണം സഹജീവികളെ സഹായിക്കാനായി നൽകാൻ തീരുമാനിക്കുകയായിരു ന്നു.വിവരം സാമൂഹ്യ പ്രവർത്തകൻ കൂടിയായ പിതാവ് റിയാസ് കാൾടെക്സിനെയും ,വാർഡ് മെംബർ എം.എ.റിബിൻ ഷായെയും അറിയിക്കുകയും,അവരുടെ നിർദ്ദേശപ്ര കാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ തീരുമാ നിക്കുകയു മായിരുന്നു.വാർഡ് മെംബർക്കും,പിതാവിനുമൊപ്പം സിവിൽ സ്റ്റേഷനിൽ താലുക്കോഫി സിലെത്തി തഹസിൽദാർ അജിത് കുമാറിന് ദുരിതാശ്വാസ നിധിയിലേക്ക് തുകകൈമാറി.