ചെറുവള്ളി: പ്രമേഹ രോഗം മൂലം ചികിത്സയിലിരുന്ന പൊൻകുന്നം ചെറുവള്ളി സ്വദേശി മരിച്ചു. പ്രമേഹ രോഗംമൂലം കാഞ്ഞിരപ്പള്ളി ജനറലാശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവടങ്ങളിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഇതിനിടയിലാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതെന്നാണ് ആരോ ഗ്യവകുപ്പ് നല്കുന്ന വിവരം.71 വയസ്സായിരുന്നു മരിച്ചയാൾക്ക്.കഴിഞ്ഞ ഒരു മാസ ത്തോളമായി ഇദ്ദേഹം ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീക രിച്ചത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇദ്ദേഹത്തിൻ്റെ ശവസംസ്ക്കാരം നടത്തു മെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.