എലിക്കുളം: ഹൃദയാഘാതം മൂലം മരിച്ച വ്യക്തിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. എലിക്കുളം പാമ്പോലി സ്വദേശി മാടപ്പള്ളില്‍ സെബാസ്റ്റ്യന്‍ (പാപ്പച്ചന്‍ 60) ആണ് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയാണ് സെബാസ്റ്റ്യൻ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സെബാസ്റ്റ്യന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . ഇദ്ദേഹത്തിൻ്റെ രോഗ ഉറവിടം വ്യക്തമല്ല. സംസ്‌കാരം പിന്നീട് കോവിഡ് മാനദണ്ഡ പാലിച്ച്  നടത്തും.