പൂർണഗർഭിണിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസം തന്നെ ആൺകുഞ്ഞി ന് ജന്മം നൽകി.കാഞ്ഞിരപ്പള്ളി പട്ടിമറ്റം 12ാം വാർഡിലെ യുവതിയ്ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. പൂർണഗർഭിണിയായതിനാൽ കോട്ടയം മെഡിക്കൽ കോളജി ലേക്ക് കൊണ്ടു പോകുന്ന വഴി വേദനയെടുത്തതോടെ ജില്ലാ ആശുപത്രിയിലേക്ക് കയറ്റി സുഖപ്രസവം നടത്തുകയായിരുന്നു.

ജനറൽ ആശുപത്രിയിലായിരുന്നു പ്രസവസംബന്ധമായ ചികിത്സ തേടിയിരുന്നത്. ആശു പത്രിയിൽ അഡ്മിറ്റാകാൻ പറഞ്ഞത്തിനുമുന്പായി ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തി. ഇന്നലെ പരിശോധന ഫലം വന്നപ്പോഴാണ് പോസ്റ്റീവായത്. എന്നാ ൽ, ഉറവിടം വ്യക്തമല്ല. യുവതിക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെന്ന് വീട്ടു കാർ പറഞ്ഞു.